സൗദി: സൗദി അറേബ്യയിൽ
എഞ്ചിനീയറിംഗ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 2024 ജൂലൈ 20-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ചോ അതിലധികമോ ജീവനക്കാർ എഞ്ചിനീയറിംഗ് പദവികളിൽ തൊഴിലെടുക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. സൗദി പൗരന്മാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സുമായി ചേർന്നാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലയിൽ മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിരീക്ഷണം നടത്തുന്നതാണ്.