ബംഗളൂരു, മുംബൈ നഗരങ്ങളിലേക്കു പുതിയ സര്‍വിസുകള്‍

Advertisement

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്നും ബംഗളൂരു, മുംബൈ നഗരങ്ങളിലേക്കു പുതിയ രണ്ടു സര്‍വീസുകളുമായി സലാം എയര്‍. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസുകളും ബംഗളൂരിവിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വിസുകളുമാണ് ഉണ്ടാകുക. സെപ്റ്റംബര്‍ രണ്ട് മുതല്‍ മുബൈയിലേക്കും സെപ്റ്റംബര്‍ ആറ് മുതല്‍ ബംഗളൂരുവിലേക്കും ആണ് സര്‍വിസ് ആരംഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ വ്യക്തമാക്കി.
മുംബൈയിലേക്ക് യാത്ര ചെയ്യാന്‍ 19 റിയാലും, ബംഗളൂരുവിലേക്കു 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ നിരക്കില്‍ ആണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്ന പരിമിതിയുണ്ട്. എന്നാല്‍ ആരേയും അത്ഭുതപ്പെടുത്തുന്ന നിരക്കാണ് ഇത്. കൂടുതല്‍ ബാഗേജുമായി പോകുന്ന യാത്രക്കാര്‍ അതിനായി കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നും കമ്പനി അറിയിച്ചു.