ബംഗ്ലാദേശില്‍ ആഭ്യന്തരകലാപം ശക്തമായതോടെ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മൊര്‍ത്താസ 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്.
പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ മൊര്‍ത്താസ വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മൊര്‍താസ 117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൊര്‍താസ 2018 ല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗില്‍ ചേരുകയും നരെയില്‍-2 മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.