ധാക്ക.ബംഗ്ലാദേശിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദീൻ. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായാണ് നടപടി.പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയുടെ അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു.
ബംഗ്ലാദേശ് പാർലെമന്റ് പിരിച്ചുവിട്ടു. സൈനികനേതൃത്വത്തിലുള്ള സർക്കാരിനെ അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി നേതാക്കൾ. വിദ്യാർത്ഥി നേതാക്കൾ സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ ഖാലിദ് സിയയെ തടവറയിൽ നിന്നും മോചിപ്പിച്ചു. ഇടക്കാല സർക്കാർ ഉടൻ നിലവിൽ വരുമെന്ന് സൈനിക മേധാവി വഖാർ-ഉസ്-സമാൻ അറിയിച്ചു. നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിനെ നയിക്കണമെന്ന് വിദ്യാർത്ഥി നേതാക്കൾ. ഷേയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു. രാഷ്ട്രീയ അഭയത്തിനായുള്ള അഭ്യർത്ഥന ബ്രിട്ടൻ നിരസിച്ചതായി റിപ്പോർട്ടുകൾ
പാർലമെന്റ് നിശ്ചിത സമയത്തിനുള്ളിൽ പിരിച്ചുവിട്ടില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്ന് വിദ്യാർത്ഥി നേതാക്കൾ അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് പിരിച്ചുവിടൽ. ഇടക്കാല സർക്കാർ ഏതുമട്ടിലുള്ളതായിരിക്കണമെന്ന് നിർദ്ദേശിക്കാൻ വിദ്യാർത്ഥി നേതാക്കൾ സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.. സൈനികനേതൃത്വത്തിലുള്ള സർക്കാരിനെ അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥി നേതാക്കൾ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാക്കളും ജമാഅത്തെ ഇസ്ലാമിയിലെ നേതാക്കളും ഉൾപ്പെടുന്ന ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് സൈനികനീക്കം. ജയിലിലായിരുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ ഖാലിദ് സിയയെ മോചിപ്പിച്ചു. സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിലായ വിദ്യാർത്ഥികളെയും വിട്ടയയ്ക്കും. നൊബേൽ ജേതാവായ സാമ്പത്തിക വിദഗ്ധൻ ഡോ. മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നേതാവായ നഹീദ് ഇസ്ലാം ആവശ്യപ്പെട്ടു. ഷേയ്ക്ക് ഹസീനയുടെ രാജി രാജ്യത്തിന്റെ രണ്ടാം വിമോചന ദിവസമെന്ന് മുഹമ്മദ് യുനൂസ് . ഷേയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. രാഷ്ട്രീയ അഭയത്തിനായുള്ള ഹസീനയുടെ അഭ്യർത്ഥന ബ്രിട്ടൻ നിരസിച്ചെന്നാണ് വിവരം.ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ ആണ് ബംംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. നേരത്തെ ഖാലിദ ഇസയുടെ ബി എൻ പിയുമായി അവർ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.