അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
ദുബൈ – അല്‍ ഐന്‍ റോഡ്, അല്‍ ഐനിലെ മസാകിന്‍ മേഖല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ മറ്റു മേഖലകളിലും ശക്തമായതോതിലും മിതമായതോതിലും മഴയുണ്ടായിട്ടുണ്ട്. രാജ്യത്ത് മിക്കയിടത്തും പൊതുവില്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.
അല്‍ ഐനില്‍ വരും ദിവസങ്ങളിലും ഭേദപ്പെട്ട മഴയുണ്ടാവും. അബുദാബിയുടെ ചില ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. രാജ്യത്ത് പൊതുവില്‍ താപനിലയില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസിന്റെ വരെ കുറവുണ്ടാവുമെന്നും കലാവസ്ഥാ വിദഗ്ധന്‍ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി.