സുനിതാ വില്യംസ് ഫെബ്രുവരി 2025നു മുമ്പ് ഭൂമിയിലെത്തിയേക്കില്ല

Advertisement

എട്ടു ദിവസ ദൗത്യത്തിനായി പോയ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും, ബാരി വില്‍മോറും എട്ടു മാസം കഴിഞ്ഞു മാത്രമായിരിക്കാം ഭൂമിയിലേക്ക് മടങ്ങുക. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ക്ക് ഫെബ്രുവരി 2025 വരെ ഇന്റര്‍നാഷണല്‍ സ്‌പെയ്സ് സ്റ്റേഷനില്‍ (ഐഎസ്എസ്) തങ്ങേണ്ടിവന്നേക്കും. ബോയിങിന്റെ പുതിയ സ്റ്റാര്‍ലൈനര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ഐഎസ്എസില്‍ എത്തിയത്. എന്നാല്‍, അവരുടെ ക്യാപ്‌സ്യൂളിന് ത്രസ്റ്റ് ഫെയ്‌ലിയറും ഹീലിയും ലീക്കും ഉണ്ടായതോടെ തിരികെയുള്ള യാത്ര മുടങ്ങി.

സ്‌പെയ്‌സ്എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുന്ന കാര്യം നാസ വെളിപ്പെടുത്തിയിരുന്നു. ഇതു നടന്നാല്‍ പോലും ഫെബ്രുവരി വരെ ഇരുവര്‍ക്കും ബഹിരാകാശത്ത് കഴിയേണ്ടി വന്നേക്കുമത്രെ. അതേസമയം, അടുത്ത ആറുമാസത്തേക്ക് ഇരുവര്‍ക്കുംആതിഥേയത്വം വഹിക്കാനുള്ള ശേഷി ഐഎസ്എസിന് ഉണ്ടോ എന്ന ഉത്കണ്ഠയും പരക്കുകയാണ്. ഒപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭീതിയും.

ഐഎസ്എസിലെ മൈക്രോഗ്രാവിറ്റി ദീര്‍ഘകാലം അനുഭവിക്കേണ്ടിവന്നാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലേ എന്നാണ് ഉയരുന്ന ചോദ്യം. എല്ലുകളുടെ കാഠിന്യം കുറയാം. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിക്കാം. ഡിഎന്‍എ പ്രശ്‌നങ്ങള്‍ വന്നാല്‍ ക്യാന്‍സര്‍ വരാനുളള സാധ്യതയും വര്‍ദ്ധിക്കാം. ഇക്കാരണങ്ങളാലാണ് ബഹിരാകാശ ദൗത്യങ്ങള്‍ ഏറിയാല്‍ ഒരാഴ്ച എന്നൊക്കെ നിജപ്പെടുത്തിയിരിക്കുന്നതത്രെ.

Advertisement