വെള്ളി മെഡൽ പങ്കിടാനാകുമോ; വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി ഇന്ന്

Advertisement

ഒളിമ്പിക്‌സ് ഗുസ്തി അയോഗ്യതക്കെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധി വരിക. വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആവശ്യം.
ഒളിമ്പിക്‌സ് തീരുന്നതിന് മുമ്പ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാകുമെന്നായിരുന്നു ആദ്യം കോടതി അറിയിച്ചത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന വാദത്തിൽ വിനേഷ് ഫോഗട്ടും ഓൺലൈനായി പങ്കെടുത്തിരുന്നു. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് വിനേഷിന് വേണ്ടി ഹാജരായത്.
ഗുസ്തി ഫൈനലിൽ പ്രവേശിച്ച വിനേഷിന് ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് അയോഗ്യയാകേണ്ടി വന്നത്. ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്.

Advertisement