ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

Advertisement

നേപ്പാളില്‍ തനാഹുന്‍ ജില്ലയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 40 യാത്രക്കാരുമായി പുറപ്പെട്ട ബസിലെ 16 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയില്‍ പതിക്കുകയായിരുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

Advertisement