‘മരിച്ച് പണിയെടുത്ത്’ മരണത്തിന് കീഴടങ്ങിയ യുവാവിന്‍റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Advertisement

‘മരിച്ച് പണിയെടുത്ത്’ മരണത്തിന് കീഴടങ്ങിയ യുവാവിന്‍റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചൈനയില്‍ നിന്നാണ് ഈ വാർത്ത എത്തുന്നത്. ജോലിയോടുള്ള ആത്മാർത്ഥത കാരണം 104 ദിവസത്തില്‍ ഒറ്റ ദിവസം മാത്രമാണ് യുവാവിന് വിശ്രമിക്കാനായത്. അതിനോടകം ആന്തരിക അവയവങ്ങളടക്കം തകരാറിലായി മുപ്പതുകാരന്‍ മരണപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പെയിന്‍ററായ ആബോ എന്നയാള്‍ ഒരു കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചത്. ഈ വര്‍ഷം ജനുവരി വരെയുള്ളതായിരുന്നു കരാര്‍. ജൂണ്‍ മാസമായപ്പോഴേക്കും ജോലി ഭാരത്താല്‍ ആബോ മരണപ്പെട്ടു. രോഗബാധിതനായി ആശുപത്രിയില്‍ കഴിവെ ന്യൂമോണിയ ബാധിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കോടതി വിധി ഈ വര്‍ഷം ആഗസ്റ്റിലാണ് പുറത്തുന്നത്. ഇതോടെ സംഭവം ഇപ്പോഴാണ് സജീവ ചര്‍ച്ചയായി.
ഷീജിയാങിലെ സോഷാന്‍ എന്നയിടത്താണ് ആബോ ജോലി ചെയ്തിരുന്നത്. കരാര്‍ പ്രകാരം ഫെബ്രുവരി മുതല്‍ മെയ് വരെ വിശ്രമമില്ലാതെ ആബോ ജോലി ചെയ്തു. ഏപ്രില്‍ ആറിന്, ഒറ്റ ദിവസം മാത്രമാണ് ഇയാള്‍ അവധിയെടുത്തത്. മെയ് 25 ആയപ്പോഴേക്കും ആബോയുടെ ശാരീരികാവസ്ഥ വളരെ മോശമായി. താമസസ്ഥലത്ത് വിശ്രമിച്ചു. മെയ് 28 ആയപ്പോള്‍ അവസ്ഥ കൂടുതല്‍ വഷളായി. ഒപ്പമുണ്ടായിരുന്നവര്‍ ആബോയെ ആശുപത്രിയിലെത്തിച്ചു. 

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ശ്വാസമെടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. രോഗപ്രതിരോധശേഷി കുറഞ്ഞു. രോഗാവസ്ഥ തിരിച്ചറിയാന്‍ അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ജൂണ്‍ ഒന്നിന് ആബോ മരണപ്പെട്ടു. പിന്നാലെ ബന്ധുക്കള്‍ കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ ആബോ സ്വന്തം ഇഷ്ടപ്രകാരമാണ് കൂടുത്‍ മണിക്കൂറുകള്‍ ജോലി ചെയ്തതെന്ന് കമ്പനി മറുവാദം മുന്നോട്ടുച്ചു.
കേസ് കോടതിയിലെത്തിയപ്പോള്‍ വിശ്രമിക്കാന്‍ അനുവദിക്കാതെ ജോലിഭാരം അടിച്ചേല്‍പ്പിച്ചതാണ് ആബോയുടെ മരണത്തിന് ഇടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Advertisement