ലെബനനിൽ ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; എട്ട് പേർ കൊല്ലപ്പെട്ടു, പതിനായിരത്തിലേറെ പേർക്ക് പരിക്ക്

Advertisement

ലബനൻ: ലബനിൽ ഇസ്രായേൽ ആക്രമണം. ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു.8 പേർ കൊല്ലപ്പെട്ടതായും പതിനായിരക്കണക്കിനാളുകൾക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശയ വിനിമയത്തിനായി ഹിസ്ബുള്ളയുടെ വിവിധ സ്ഥാപനങ്ങളിൽ അംഗങ്ങൾ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പേജർ.ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക് ഉണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവർ 300 ഓളം ആശുപത്രികളിൽ ആണ്.