ഇസ്രായേൽ ഇറാൻ സംഘർഷം, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

Advertisement

ന്യൂഡെല്‍ഹി. ഇസ്രായേൽ ഇറാൻ സംഘർഷത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി വിദേശകാര്യമന്ത്രാലയം.ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനും നിർദ്ദേശം.അതിനിടെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ശ്രമിച്ചാൽ മറുപടി ശക്തമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ആശങ്കയിലാണ് ഇരു രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം.ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഇറാനുള്ള ഇന്ത്യക്കാർ അടിയന്തരമായി ടെഹ്റനിലെ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു.ഇസ്രായേൽ ടെൽഅവീവിലെ ഇന്ത്യൻ എംബസിയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഭയപ്പെടാനായില്ല.നേരത്തേ മുന്നറിയിപ്പ് കിട്ടയതിനാല്‍ ബങ്കറിലേക്ക് മാറിയതായി ഇസ്രയേലിലുള്ള മലയാളികൾ ചാനലുകളോട് പറഞ്ഞു

പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ സംയമനം പാലിക്കാനും ആഹ്വാനം ചെയ്തു.നയതന്ത്ര ഇടപെടലിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.അതിനിടെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ പട്രോളിങ് ശക്തമാക്കിയ പോലീസ് സുരക്ഷയും വർധിപ്പിച്ചു.2021ലും കഴിഞ്ഞവർഷവും ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന പശ്ചാത്തലത്തിലാണ് സംഘർഷ സാഹചര്യം കണക്കിലെടുത്തുള്ള സുരക്ഷ നടപടി