നൈജീരിയയിൽ മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു

Advertisement

ജിഗാവാ .വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്ക്. ജിഗാവാ സ്റ്റേറ്റിലെ ഹൈവേയിൽ മറിഞ്ഞ ഇന്ധന ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ റിങ്കിമിലേയും ഹഡേജിയയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം നൈജീരിയയിലെ വടക്കൻ മധ്യ നൈജർ സ്റ്റേറ്റിൽ ഇന്ധന ടാങ്കർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 48 പേർ മരിച്ചിരുന്നു