ഒടുവില്‍ യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ ഹമാസ്

Advertisement

ടെല്‍ അവീവ്: ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ സംഘടന. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിൻവാറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രായേല്‍ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.

പലസ്തീൻ മേഖലയില്‍ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ്യ ഇക്കാര്യം പറഞ്ഞതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേല്‍ പറയുന്നത്. സിൻവാറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടർന്നാണ് സിൻവാർ ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1,206 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് മരിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here