ടയറിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം

Advertisement

ടയര്‍. ലെബനീസ് തുറമുഖ നഗരമായ ടയറിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഗസ്സയിൽ ഇസ്രയേലി ആക്രമണം തുടരുന്നു. കൊല്ലപ്പെട്ടവരിൽ യു എൻ ഉദ്യോഗസ്ഥനും. ലെബനനിൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ഡോക്ടറെ വധിച്ച ഇസ്രയേൽ നടപടിയെ ഇറാൻ അപലപിച്ചു. ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ആക്രമണങ്ങളെ തുടർന്ന് ഗസ്സയിൽ പോളിയോ വാക്‌സിനേഷൻ നിർത്തിവച്ചതായി ലോകാരോഗ്യ സംഘടന. ബെയ്‌റൂത്തിലേക്കും ടെഹ്‌റാനിലേക്കുമുള്ള എല്ലാ വിമാനസർവീസുകളും 2025 വരെ നിർത്തിവച്ച് ലുഫ്താൻസ ഗ്രൂപ്പ്.