ക്വിറ്റോ: ചോക്ലേറ്റ് എന്ന ഭക്ഷ്യവസ്തു പ്രായഭേദമന്യേ മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. ലോകത്തിലെ തന്നെ പ്രമുഖ വ്യവസായങ്ങളില്‍ ഒന്നുമാണ് ചോക്ലേറ്റിന്റേത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ് ഏതെന്ന് എപ്പോഴെങ്കിലും ആലോചിച്ചുട്ടുണ്ടോ? ഒരു ഇക്വഡോറിയന്‍ ചോക്ലേറ്റിനാണ് ആ പദവി അവകാശപ്പെടാനാവുക.
ഒന്നര ഔണ്‍സോളം വ്യാപ്തിയുള്ള ടോ അഹ്ക്(Toe- Ahk) ചോക്ലേറ്റിന്റെ ഒരു ചെറിയ ബാറിന് വില 685 യുഎസ് ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ ഏകദേശം 57,100 രൂപ. മുന്‍ വാള്‍സ്ട്രീറ്റ് വ്യാപാരിയായ ജെറി ടോത്ത് ഇക്വഡോറിയന്‍ മഴക്കാടുകളില്‍ നിന്ന് ഏറ്റവും മികച്ച കൊക്കോ ബീന്‍സ് ശേഖരിച്ചുകൊണ്ടുവന്ന് തുടങ്ങിയതാണ് ഈ ചോക്ലേറ്റിന്റെ വ്യവസായം. 3,500 വര്‍ഷത്തോളം പഴക്കമുള്ളതും അത്യപൂര്‍വവുമായ നാഷനല്‍ കൊക്കോ ബീന്‍ ഇനത്തില്‍ നിന്നുമാണ് ഈ ചോക്ലേറ്റിന്റെ മുഖ്യ ചേരുവയായ കൊക്കോ ഉത്പാദിപ്പിക്കുന്നത്.
ചോക്കലേറ്റില്‍ ചെറിയ അളവില്‍ കരിമ്പില്‍നിന്നുള്ള മായമില്ലാത്ത പഞ്ചസാരയും ചേര്‍ത്താണ് ഡാര്‍ക്ക് ചോക്ലേറ്റായ ഇത് തയാറാക്കുന്നത്. ബാറിന്റെ ഉത്ഭവത്തെ സൂചിപ്പിക്കാന്‍ ഒരു വറുത്ത കൊക്കോ ബീന്‍ ഈ ചോക്ലേറ്റ് ബാറിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നു. 2013ല്‍ ആണ് ജെറി ടോത്ത് തന്റെ സുഹൃത്തുക്കളായ കാള്‍ ഷ്വീസര്‍, ഡെനിസ് വലന്‍സിയ എന്നിവരുമായി ചേര്‍ന്ന് ലാണ് To’ak(Toe- Ahk) ചോക്കലേറ്റ് കമ്പനി സ്ഥാപിക്കുന്നത്.
Home News Breaking News ചെറിയൊരു ബാറിന് 57,100 രൂപ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ്; എന്താ ഇത്ര വിലയെന്നോ