20,000,000,000,000,000,000,000,000,000,000,000 ഡോളർ; ഗൂഗിളിന് റഷ്യ ചുമത്തിയ പിഴത്തുക കണ്ട് കണ്ണുതള്ളി ലോകം

Advertisement

മോസ്‌കോ: ഗൂഗിളിന് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത തുക പിഴയിട്ട് റഷ്യന്‍ കോടതി. റഷ്യന്‍ യൂട്യൂബ് ചാനലുകളുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനാണ് റഷ്യന്‍ കോടതി ഗൂഗിളിന് ഇത്രയും വലിയ തുക പിഴയിട്ടത്.
20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ.

ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബിനെതിരെയാണ് പിഴ ചുമത്തിയത്. എല്ലാ സാമ്പത്തിക അളവുകളെയും മറികടക്കുന്ന ഈ പിഴത്തുക, ആഗോള സമ്പദ്‌വ്യവസ്ഥയെ പലതവണ മറികടക്കുന്നുണ്ട്.

യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകൾ യുട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളിൽ ഈ ചാനലുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാക്കുമെന്നും വിധിയിലുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here