വീണ്ടും ട്രംപ് കമലയ്ക്ക് നിരാശ

Advertisement

വാഷിംഗ്ടണ്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു

കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക എന്ന് ഉറപ്പിച്ചിരുന്നു. ഇതില്‍ ട്രംപ് എല്ലാ സ്റ്റേറ്റിലും വിജയിച്ചിരിക്കുകയാണ്. ഇതോടെയാണ് കേവല ഭൂരിപക്ഷത്തിലേക്ക് ട്രംപിന് എത്താന്‍ സാധിച്ചതും. ഫ്ളോറിഡയില്‍ റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന്റെ വിജയാഘോഷം തുടങ്ങി കഴിഞ്ഞു.

തന്റെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് പാം ബീച്ചിലെ ഫ്ലോറിഡ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തും എന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ട്രംപ് വിജയമുറപ്പിച്ചതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ രാത്രി പ്രസംഗം റദ്ദാക്കി. എന്നാല്‍ നാളെ രാവിലെ കമല ഹാരിസ് ജനങ്ങളെ അഭിസംബോധന ചെയ്യും എന്ന് സെഡ്രിക് റിച്ച്മണ്ട് വാഷിംഗ്ടണില്‍ പറഞ്ഞു.

നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും നേടിയ നിര്‍ണായക വിജയങ്ങളാണ് ട്രംപിന് കരുത്തായത്. രണ്ട് ഡെമോക്രാറ്റിക് സീറ്റുകള്‍ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ശക്തി കൂടി തെളിയിക്കുന്നതാണ്. ഡെമോക്രാറ്റുകള്‍ ശക്തമായ അടിത്തറ ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന പ്രദേശങ്ങളില്‍ കമല ഹാരിസ് മോശം പ്രകടനമാണ് നടത്തുന്നത്.

Advertisement