വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാന്‍ ലൈസന്‍സ് ഫീസടയ്ക്കണമെന്ന് പുതിയ നിയമം…. വ്യാപക പ്രതിഷേധം

Advertisement

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാന്‍ ലൈസന്‍സ് ഫീസടയ്ക്കണമെന്ന് പുതിയ നിയമം. സിംബാബ്‌വെയില്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് 50 ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഫീസടയ്ക്കുന്നവര്‍ക്കാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാനാവുക എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. വ്യാജവാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു.
ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.