എംഡിഎംഎ ‘പ്രതിമ’… പുതിയ വഴികളുമായി ലഹരിമാഫിയ

Advertisement

ലഹരി മരുന്ന് ഒളിപ്പിച്ച് കടത്താന്‍ എംഡിഎംഎ ‘പ്രതിമ’. നെതര്‍ലാന്‍ഡിലെ ലഹരി കടത്ത് സംഘമാണ് ഇത്തരത്തില്‍ ഒറ്റ നോട്ടത്തില്‍ ഒരു സംശയവും തോന്നാത്ത രീതിയില്‍ പൂന്തോട്ടത്തില്‍ വയ്ക്കുള്ള കളിക്കോപ്പ് പോലെ നിര്‍മ്മിച്ച എംഡിഎംഎ ‘പ്രതിമ’യുമായിപിടിയിലായത്.
2 കിലോയിലേറെ എംഡിഎംഎ ആണ് ഈ പ്രതിമ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ‘ഗ്‌നോംസ്’ എന്നറിയപ്പെടുന്ന രൂപത്തിലുള്ള പ്രതിമയാണ് ഇവര്‍ എംഡിഎംഎ കൊണ്ട് നിര്‍മ്മിച്ചത്. വലിയ രീതിയില്‍ രാസ ലഹരി എത്തിയതായുള്ള വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടയിലാണ് ഈ പ്രതിമ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ സംശയമൊന്നും തോന്നില്ലെങ്കിലും പ്രതിമ ലാബിലെത്തിച്ച് പരിശോധിച്ചതോടെയാണ് ഏവരും ഞെട്ടിപ്പോയത്. വായ പൊത്തിയ നിലയിലുള്ള ചെറു പ്രതിമ നിര്‍മ്മിച്ചത് കോടികള്‍ വില വരുന്ന മാരക രാസ ലഹരി വസ്തു കൊണ്ടായിരുന്നു എന്നാണ് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയത്.

Advertisement