ലണ്ടന്‍: ഒരു മുട്ടയ്ക്ക് വില 21000 രൂപ… ഞെട്ടണ്ട… യുകെയില്‍ ഒരു മുട്ട ലേലത്തില്‍ പോയത് 200 പൗണ്ടിനാണ് അതായത് ഇന്ത്യന്‍ രൂപ ഏകദേശം 21,000ത്തിന്.
പൂര്‍ണ ഗോളാകൃതിയിലുള്ള മുട്ടയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ലാംബോണില്‍ താമസിക്കുന്ന എഡ് പൗണല്‍ ആണ് ഈ മുട്ടയെ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വാങ്ങിയത്. മുട്ട വാങ്ങിയ തുക പൗണല്‍ യുവാക്കളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു ചാരിറ്റി സംഘടന യുവന്റസ് ഫൗണ്ടേഷന് സംഭാവനയായി നല്‍കുകയും ചെയ്തു.
ഫൗണ്ടേഷന് ആദ്യം സംശയം തോന്നിയെങ്കിലും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് തുക സ്വീകരിക്കുകയായിരുന്നു. മുട്ട ലേലം ചെയ്തതില്‍ ലഭിച്ച തുക മാനസിക പ്രശ്‌നങ്ങളുള്ളവരെ പിന്തുണയ്ക്കുന്നതിന് സഹായകമാകുമെന്ന് ഫൗണ്ടേഷന്റെ പ്രതിനിധിയായ റോസ് റാപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ തുക കൊടുത്ത് മുട്ട സ്വന്തമാക്കിയതില്‍ ഖേദമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പൗണല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വളരെ രസകരമായിരുന്നു. പണം നന്നായി തന്നെയാണ് ചെവഴിച്ചതെന്ന് കരുതുന്നു. എന്തായാലും മുട്ട ലേലം വാര്‍ത്തകളിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടി.