ഹെലികോപ്ടര്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് സംഭവം. തുര്‍ക്കി ആരോഗ്യമന്ത്രാലയത്തന്റെ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഹെലികോപ്ടര്‍ ആശുപത്രിയുടെ നാലാംനിലയിലേക്കാണ് ഇടിച്ചു കയറിയത്. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്ന് മുഗ്ല പ്രവിശ്യ ഗവര്‍ണര്‍ ഇദ്രിസ് അക്ബിയിക് പറഞ്ഞു. അപകടത്തില്‍ തുര്‍ക്കി അന്വേഷണം പ്രഖ്യാപിച്ചു.