ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല

Advertisement

ഈ മാസം 20ന് വാഷിങ്ടണ്‍ ഡി.സിയില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റായുള്ള ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും എസ്.ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചടങ്ങിനുശേഷം ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും.