ടിക് ടോക്ക് നിരോധിച്ച് അമേരിക്കയും

Advertisement

ന്യൂയോര്‍ക്ക്: പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് നിരോധിച്ച് അമേരിക്കയും. ടിക് ടോക്ക് നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തതായി എപി റിപ്പോര്‍ട്ട് ചെയ്തു.
യുഎസില്‍ 17 കോടി ഉപയോക്താക്കളാണ് ടിക് ടോക്ക് ആപ്പിന് ഉള്ളത്. ആപ്പ് നിരോധിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതായി ടിക് ടോക്ക് സന്ദേശത്തില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ആപ്പിന്റെ നിരവധി സ്‌ക്രീന്‍ഷോട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.’ക്ഷമിക്കണം, ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല’- എന്നും സന്ദേശത്തില്‍ വ്യക്തമാണ്.
ദേശീയ സുരക്ഷയുടെ പേരില്‍ യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന നിയമം ശനിയാഴ്ച സുപ്രീം കോടതി ശരിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട നിയമപ്രകാരം, ടിക് ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്, പ്ലാറ്റ്‌ഫോമിന്റെ അമേരിക്കന്‍ പ്രവര്‍ത്തനം അംഗീകൃത വൃക്തിക്ക് വില്‍ക്കാന്‍ ഒമ്പത് മാസത്തെ സമയം അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ച പശ്ചാത്തലത്തിലാണ് ടിക് ടോക്ക് നിരോധനം പ്രാബല്യത്തില്‍ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here