‘യുഎസ് പ്രഖ്യാപനം സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും’; ‘മുണ്ടുമുറുക്കി’യുടുക്കാൻ ലോകാരോഗ്യ സംഘടന

Advertisement

ജനീവ: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാൻ സംഘടന തീരുമാനിച്ചു. ചെലവു ചുരുക്കലിനുള്ള നിർദേശം ലോകാരോഗ്യ സംഘടന മേധാവി ജീവനക്കാർക്ക് നൽകി. ‘യുഎസ് പ്രഖ്യാപനം നമ്മുടെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും’– ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം കത്തിൽ പറഞ്ഞു. സംഘടനയുടെ ആകെ ബജറ്റിന്റെ 18% നൽകുന്നത് യുഎസാണ്.

യാത്രച്ചെലവുകൾ, പുതിയ നിയമനങ്ങൾ എന്നിവ കുറയ്ക്കും. അതേസമയം, ഗുരുതര വിഷയങ്ങളിൽ ഇടപെടാതിരിക്കില്ല. മുൻഗണനകൾ പുതുക്കി നിശ്ചയിക്കും. കൂടുതൽ ചെലവുചുരുക്കൽ പദ്ധതികൾ പിന്നീടു പ്രഖ്യാപിക്കുമെന്നും ജീവനക്കാർക്കുള്ള സന്ദേശത്തിൽ പറയുന്നു.

പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്ന തീരുമാനത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ സംഘടന വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here