അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേര്‍

Advertisement

അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു. വാഷിങ്ടൺ ഡി സിയിൽ റീഗൻ വിമാനത്താവളത്തിനടുത്താണ് സംഭവം. തകർന്ന വിമാനം പൊട്ടോമാക് നദിയിൽ പതിച്ചു

സേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടർ അമേരിക്കൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ് 5342 ആയാണ് കൂട്ടിയിടിച്ചത്..വിമാനത്തില്‍ 60 യാത്രക്കാരും നാല് വിമാനജീവനക്കാരും ഉണ്ടായിരുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

കെന്‍സസിലെ വിചിറ്റയില്‍ നിന്നും വാഷിങ്ടണ്‍ ഡി സിയിലേക്ക് വരികയായിരുന്നു വിമാനം. ജീവനുള്ള ആരേയും ഇതുവരെ നദിയില്‍ നിന്നും കണ്ടെത്തായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ഉള്‍പ്പടെയുള്ള വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഭീകരമായ അപകടമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു

Advertisement