മല്‍സ്യകന്യകയായി വേഷം ധരിച്ച് അക്വേറിയത്തില്‍ പ്രകടനം നടത്തിയ 22കാരിക്ക് നേരെ സ്രാവിന്‍റെ ആക്രമണം, കണ്ണും തലയും കടിച്ചു പറിച്ചു (വീഡിയോ)

Advertisement

മല്‍സ്യകന്യകയായി കൂറ്റന്‍ അക്വേറിയത്തില്‍ പ്രകടനം നടത്തിയ 22കാരിക്ക് നേരെ സ്രാവിന്‍റെ ആക്രമണം. ചൈനയിലെ സിഷുന്‍ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. നിരവധിപ്പേര്‍ നോക്കിനില്‍ക്കെയാണ് റഷ്യക്കാരിയായ മാഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ബിക്കിനിയണിഞ്ഞ്, മല്‍സ്യകന്യകയുടെ വാലും ഫിറ്റ് ചെയ്ത് അക്വേറിയത്തില്‍ ഇറങ്ങി അതിമനോഹരമായി പ്രകടനം നടത്തുന്നതിനിടെയാണ് എല്ലാവരെയും നടുക്കി സ്രാവ് മാഷയ്ക്ക് നേരെ പാഞ്ഞടുത്തത്. പതിവുപോലെ വെള്ളത്തിനടിയില്‍ മാഷ നൃത്തം വയ്ക്കുന്നതിനിടെ സ്രാവ് തലയ്ക്ക് മുകളിലെത്തിയത് കണ്ടതും മാഷ അക്വേറിയം ഗ്ലാസിന്‍റെ വശത്ത് കൂടെ മുകളിലേക്ക് ഉയര്‍ന്ന് മാറാന്‍ ശ്രമിച്ചു. പൊടുന്നനവേ തലയിലും കഴുത്തിലും കണ്ണിലും സ്രാവ് കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സ്രാവിന്‍റെ പിടിയില്‍പ്പെട്ടെങ്കിലും മാഷ, മനസാന്നിധ്യം വീണ്ടെടുത്ത് നീന്തിയൊഴിഞ്ഞു. കണ്ടുനിന്നവര്‍ ഭയന്ന് അലറി വിളിച്ച് ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. 

LEAVE A REPLY

Please enter your comment!
Please enter your name here