ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ വിറ്റ പശുവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. ബ്രസീലില്‍ നടന്ന ലേലത്തിലാണ് നെല്ലൂര്‍ പശു ലോകത്ത് ഉയര്‍ന്ന തുകയ്ക്ക് വിറ്റ പശുവെന്ന ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. വിയറ്റിന – 19 എന്നുപേരുള്ള പശുവാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്.
1,101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന -19 ന് നെല്ലൂര്‍ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തെക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്. ഉയര്‍ന്ന ഉഷ്ണ പ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരപ്പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യന്‍സ് ഓഫ് ദി വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന്-19 നേടിയിട്ടുണ്ട്.