ഏഴ് കോടിയിലധികം രൂപ പ്രമോഷൻ ലഭിക്കാനായി ദിവസത്തിൽ 14 മണിക്കൂറോളം പണിയെടുത്ത ഒരു ജീവനക്കാരന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയാണ്. ബ്ലൈന്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് യുവാവിന്റെ കഥ വൈറലാകുന്നത്. അനോണിമസ് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷമായി ഒരു ദിവസം 14 മണിക്കൂറാണ് താൻ ജോലി ചെയ്യുന്നതെന്നും അതിനാൽ കുടുംബജീവിതത്തിലെ പല നിർണായക നിമിഷങ്ങളും നഷ്ടമായെന്നും അദ്ദേഹം പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.
മകള്‍ ജനിച്ച ദിവസം ഞാന്‍ മുഴുവന്‍ ജോലി സംബന്ധമായി മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. ഭാര്യയ്ക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ വന്നപ്പോഴും അവളുടെ കൂടെ തെറാപ്പിസ്റ്റിന്റെ അടുത്ത് പാകാന്‍ പോലും കഴിയാത്തത്ര തിരക്കിലായിരുന്നു. ഇപ്പോള്‍ ഭാര്യ തന്നോട് ഡിവോഴ്സ് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു.
ഇന്ന് ആ സന്തോഷം നിറഞ്ഞ വാര്‍ത്ത വന്നു. എന്റെ പ്രമോഷന്‍ അപ്രൂവ് ചെയ്തു. എന്നാല്‍ എനിക്ക് സന്തോഷമല്ല, ശൂന്യതയാണ് അനുഭവപ്പെടുന്നത്. എന്താണ് ഞാന്‍ ജീവിതത്തില്‍ ചെയ്യുന്നതെന്ന് എനിക്ക് എന്നോട് തന്നെ ചോദിക്കാിരിക്കാന്‍ കഴിയുന്നില്ല. പക്ഷെ, ലേ ഓഫുകളുടെ ഈ കാലത്ത് ഞാന്‍ നേടിയതില്‍ സന്തോഷമായിരിക്കണം. അതല്ലേ വേണ്ടത്. പക്ഷെ ഞാന്‍ എങ്ങനെ സന്തോഷിക്കും? – പോസ്റ്റിൽ പറയുന്നു. ബ്ലിങ്കിൽ ഷെയർ ചെയ്ത പോസ്റ്റിന് ഒരുപാട് പേരാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.