മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Advertisement

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് കടുത്ത ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച കൃത്രിമശ്വാസവും രക്തവും നൽകേണ്ടിവന്നതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.
അനീമിയയെത്തുടർന്ന് പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞതിനാലാണ് രക്തം നൽകേണ്ടിവന്നത്. ശ്വാസനാളത്തിൽ അണുബാധയെത്തുടർന്ന് 14 മുതൽ മാർപാപ്പ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here