റോമിലെ ജമേലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി ലോകമെങ്ങും പ്രാര്‍ഥന തുടരുകയാണ്. അതേസമയം മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഛര്‍ദിയും ശ്വാസതടസവും കൂടിയതിനെ തുടര്‍ന്ന് കൃത്രിമശ്വാസം നല്‍കുന്നുണ്ട്. ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ സംഘം പ്രതികരിച്ചിട്ടില്ല. എന്നാല്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ നിര്‍ണായകമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതായി വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.