58 മണിക്കൂർ നീണ്ടുനിന്ന ചുംബനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ ദമ്പതികള്‍ ഒടുവിൽ വേർപിരിയുന്നു

Advertisement

ദീര്‍ഘനേരത്തെ ചുംബനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ ദമ്പതികള്‍ ഒടുവിൽ വേർപിരിയുന്നു. തായ്‌ലന്‍ഡ് സ്വദേശികളായ എക്കച്ചായിയും ലക്‌സാന തിരനാരതും എന്ന ദമ്പതികള്‍ 2013ലാണ് 58 മണിക്കൂറും 35 മിനിറ്റും നീളുന്ന ചുംബനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ് നേടിയത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയാനൊരുങ്ങുകയാണെന്ന വിവരം ബിബിസി ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് ദിവസത്തിലധികമാണ് റെക്കോര്‍ഡിനായി ഇവര്‍ നിന്ന നില്‍പ്പില്‍ ചുംബനം തുടര്‍ന്നത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് കൂടിയാണ് അന്നവര്‍ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയതും.
ഇപ്പോള്‍ പിരിയാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. കാലം തങ്ങളെ പിരിച്ചിരിക്കുകയാണെന്നാണ് ഇരുവരും പ്രതികരിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here