‘അമേരിക്ക തിരിച്ചുവന്നു’; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ട്രംപ്

Advertisement

വാഷിങ്ടൻ ∙ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെയാണു ട്രംപ് പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണു ട്രംപിനെ ഭരണപക്ഷ അംഗങ്ങൾ വരവേറ്റത്.

മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ 43 ദിവസം കൊണ്ടു നമ്മൾ ചെയ്തു. നമ്മൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്നം തടയാൻ ആർക്കുമാകില്ലെന്നു പറഞ്ഞ ട്രംപ് അമേരിക്കയുടെ സ്വപ്നങ്ങൾ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ടെക്സസിൽ നിന്നുള്ള ഡമോക്രാറ്റ് അംഗം അൽ ഗ്രീൻ (അലക്സാണ്ടൽ എൻ.ഗ്രീൻ) ശ്രമിച്ചു. ഇദ്ദേഹത്തെ പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോടു ഹൗസ് സ്പീക്കർ മൈക്ക് ജോൺസൻ നിർദേശിച്ചു.

Advertisement