ലണ്ടൻ: ഇന്ത്യൻ
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടൻ നഗരത്തിൽ പ്രതിഷേധം. രണ്ട് ദിവസമായി ലണ്ടനിലുള്ള വിദേശകാര്യ മന്ത്രിക്ക് നേരെ ആക്രമത്തിനും കൈയ്യേറ്റത്തിനും ശ്രമമുണ്ടായി.ഇന്ത്യൻ പതാകയുമായി എത്തിയ ഖാലിസ്ഥാൻ വാദികൾ പതാക കീറി എറിഞ്ഞു. ചാത്തം ഹൗസിന് മുന്നിലും പ്രതിഷേധം അരങ്ങേറി.
ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‍പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.
ഇക്കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഔദ്യോഗിക പ്രതികരണം ഇതു വരെ നടത്തിയിട്ടില്ല.