വാഷിങ്ടൻ: അമേരിക്കയിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി തയാർ. നാല് ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്കു തിരിച്ചുപോകുകയാണു ലക്ഷ്യം.
അധികച്ചെലവു കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനുമാണ് ജീവനക്കാരെ പറഞ്ഞുവിടുന്നത്. ഇലോൺ മസ്ക് മേധാവിയായുള്ള സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടത്തിലാണിത്. ഇതര സർക്കാർ ഏജൻസികളിൽ നടപ്പാക്കാൻ പോകുന്ന പിരിച്ചുവിടലുകളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണ് വെറ്ററൻസ് അഫയേഴ്സിൽ പദ്ധതിയിടുന്നത്.
വലിയ വിഷമത്തോടെയാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്ന് അറിയിച്ച വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡഗ് കോളിൻസ് ഒപ്പം ഫെഡറൽ സർക്കാരിന്റെ നിലപാടു വ്യക്തമാക്കി: ആളുകളെ ജോലിക്കെടുക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് സർക്കാർ.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിനെതിരെ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് പോലെയുള്ള സംഘടനകൾ രംഗത്തെത്തി. വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും അനാവശ്യ ക്ലേശങ്ങൾ സമ്മാനിക്കുന്നതാകും പുതിയ നടപടിയെന്നു സംഘടനകൾ കുറ്റപ്പെടുത്തി. വിമുക്തഭടന്മാർക്കുള്ള സേവനങ്ങൾ സ്വകാര്യവൽക്കരിക്കാനാണു നീക്കമെന്ന് ഡെമോക്രാറ്റ് നേതാക്കൾ ആരോപിച്ചു. ഫെഡറൽ സർക്കാരിൽ ഏകദേശം 23 ലക്ഷം ജീവനക്കാരാണുള്ളത്. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം 25,000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ കണക്കുകൾ. 75,000 പേർ സ്വയം വിരമിക്കൽ തെരഞ്ഞെടുത്തു.
ഇതിനിടെ കാനഡയ്ക്കും മെക്സിക്കോയ്ക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25% ഇറക്കുമതിത്തീരുവയിൽനിന്ന് യുഎസ് വാഹനനിർമാണക്കമ്പനികളെ തൽക്കാലം ഒഴിവാക്കി. നിലവിലുള്ള സ്വതന്ത്രവ്യാപാര നിയമങ്ങൾ പാലിക്കുന്നെങ്കിൽ മാത്രം ഒരു മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. ഫോർഡ്, ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് എന്നീ മുൻനിര കമ്പനികളുടെ മേധാവികളുമായി ട്രംപ് സംസാരിച്ചതിനു ശേഷം ബുധനാഴ്ചത്തെ വൈറ്റ് ഹൗസ് പ്രഖ്യാപനം ഓഹരിവിപണിക്ക് അൽപം ആശ്വാസമേകി.
കാനഡ, മെക്സിക്കോ ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതിത്തീരുവ ചൊവ്വാഴ്ചയാണ് നിലവിൽവന്നത്. കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവയിളവ് ട്രംപിന്റെ പരിഗണനയിലുണ്ടെന്നും കേൾക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ട്രംപ് ബുധനാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. സൗഹൃദസ്വരത്തിലാണ് സംഭാഷണം അവസാനിച്ചതെന്ന് ട്രംപ് പിന്നീടു സമൂഹമാധ്യമത്തിൽ കുറിച്ചു.
യുഎസിൽ ചെലവുചുരുക്കൽ: വെറ്ററൻസ് അഫയേഴ്സിലെ 82,000 പേരെ പിരിച്ചുവിടും