ഡമാസ്കസ് : സിറിയയിൽ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുയായികൾ അക്രമാസക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങിയതിനെത്തുടർന്ന് ആരംഭിച്ച സൈനിക നടപടി അവസാനിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷത്തിൽ 1130ൽ ഏറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇവർ ഭൂരിഭാഗവും അസദ് അനുയായികളായ ന്യൂനപക്ഷ അലവികളാണ്. പ്രതികാരക്കൊലയാണു നടന്നതെന്ന് ആരോപണമുണ്ട്.
തുറമുഖ നഗരമായ ലഡാക്കിയയിൽ കഴിഞ്ഞ വ്യാഴാഴ്ച ബഷാർ അനുയായികൾ പൊലീസ് പട്രോൾ സംഘത്തെ ആക്രമിച്ചതിനെത്തുടർന്നാണു കലാപം ശക്തമായത്. അക്രമസംഭവങ്ങളിൽ പ്രത്യേക അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഇടക്കാല പ്രസിഡന്റ് അൽ ഷരാ അറിയിച്ചു. രാജ്യത്തേക്കു മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന വിമതർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹസൻ അബ്ദൽ ഗനി പറഞ്ഞു.