പാകിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു

Advertisement

ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്.

ഇന്നലെയാണ് ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചിയത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രെയിനില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതായും വിവരമുണ്ട്.
തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 6 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here