ഗാസ മരണക്കളം; ഇസ്രേലി ആക്രമണത്തില്‍ 413 പേര്‍ കൊല്ലപ്പെട്ടു

Advertisement

ഗാസ സിറ്റി: രണ്ടാം ഘട്ട വെടിനിർത്തല്‍ ചർച്ചകള്‍ തകർത്ത് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 413 പേർ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ജനുവരി മുതല്‍ നിലവിലുണ്ടായിരുന്ന വെടിനിർത്തല്‍ കരാർ ലംഘിച്ചാണ് ഇസ്രയേലിന്‍റെ അപ്രതീക്ഷിത ബോംബാക്രമണം.

വെടിനിർത്തല്‍ കരാറില്‍ മാറ്റം വേണമെന്ന ഇസ്രയേലിന്‍റെ ആവശ്യം ഹമാസ് നിരസിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.ഹമാസിനെതിരേ കൂടുതല്‍ ശക്തമായി ആക്രമണം നടത്തുമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.

തെക്കൻ നഗരമായ റാഫയിലെ വീടിനു നേർക്കുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടു. അതില്‍ 12 പേർ സ്ത്രീകളും കുട്ടികളുമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here