ന്യൂയോർക്ക്: ഉദ്ദേശിച്ചതിലും കൂടുതൽ നാളുകൾ ബഹിരാകാശത്തു കഴിഞ്ഞതിന് സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഓവർടൈം കിട്ടുമോ ? ഇല്ല. നാസയുടെ ചട്ടം അതിന് അനുവദിക്കുന്നില്ലെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേരത്തേ നിശ്ചയിച്ചതിനെക്കാൾ 278 ദിവസം കൂടുതൽ ബഹിരാകാശത്തു കഴിഞ്ഞശേഷമാണു കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും ഭൂമിയിൽ തിരിച്ചെത്തിയത്.
ഓവർടൈം ഇല്ലെങ്കിലും അഞ്ച് യുഎസ് ഡോളർ (ഏകദേശം 430 രൂപ) പ്രതിദിന ആനുകൂല്യമായി അവർക്കു കിട്ടുമെന്നും പത്രം പറയുന്നു. അപകടകരവും വിദൂരവുമായ ദൗത്യമാണെങ്കിലും ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ബിസിനസ് യാത്രയിലുള്ള മറ്റേതു സർക്കാർ ജീവനക്കാർക്കും കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രമേ സുനിതയ്ക്കും വിൽമോറിനും കിട്ടുകയുള്ളു – പത്രം വ്യക്തമാക്കി.