ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും; ആശുപത്രി മുറിയിലെ ജനാലയ്ക്കൽ നിന്നു ജനങ്ങളെ അഭിവാദ്യം ചെയ്യും

Advertisement

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അഞ്ചാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച പൊതുദർശനം നൽകിയേക്കും. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയിൽ നിന്നു ജനത്തെ അഭിവാദ്യം ചെയ്ത് ആശീർവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാൻ അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമാണ് മാർപാപ്പ പൊതുവേദിയിൽ എത്തുക. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിൽ മാർപാപ്പ പ്രാർഥനയ്ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here