മയാമി (യുഎസ്): യുഎസിൽനിന്ന് 5.32 ലക്ഷം പേരെക്കൂടി നാടുകടത്തുന്നു. ഒരു മാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കിയേക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്ന് 2022 ഒക്ടോബറിനു ശേഷം എത്തിയവർക്കു നൽകിയിരുന്ന താൽക്കാലിക നിയമ പരിരക്ഷ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഏപ്രിൽ 24ന് അല്ലെങ്കിൽ ഫെഡറൽ റജിസ്റ്ററിൽ നോട്ടിസ് പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം ഇതു പ്രാബല്യത്തിലാകും. 2 വർഷം യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമാണ് ഇവർക്ക് അനുമതി നൽകിയിരുന്നത്.
Home News International താൽക്കാലിക നിയമ പരിരക്ഷ പിൻവലിക്കുന്നു; യുഎസിൽനിന്ന് 5.32 ലക്ഷം പേരെ നാടുകടത്തും