പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ഹാങ്ഷൗവില്‍ നിന്ന് ഹോങ്കോങിലേക്ക് പോവുകയായിരുന്ന ഹോങ്കോങ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ ഓവര്‍ഹെഡ് ലഗേജ് കംപാര്‍ട്ട്‌മെന്റിലും തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫുഷൗ ചാംഗിള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ തീപടര്‍ന്നതെന്നാണ് വിവരം.
വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിനകമായിരുന്നു സംഭവമുണ്ടായത്. എയര്‍ബസ് എ320 വിമാനമായ എച്ച്എക്‌സ് 115ല്‍ 168 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന വെള്ളവും ജ്യൂസുകളും ഉപയോഗിച്ചാണ് വിമാനജീവനക്കാരും യാത്രക്കാരും തീ അണച്ചത്. ഇത് വലിയ അപകടം ഒഴിവാക്കി.