ലോകത്തെ അതിസമ്പന്നരുടെ പട്ടിക;ഹുറൂൺ റിച്ച് ലിസ്റ്റിൽ ആദ്യ 10 ൽ നിന്ന് മുകേഷ് അംബാനി പുറത്ത്

Advertisement

ന്യൂ ഡെൽഹി : ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുറത്ത്. ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ മുമ്പന്‍ ഇപ്പോഴും അംബാനി തന്നെയാണ്. 420 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ സമ്പത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 8.6 ലക്ഷം കോടി രൂപയാണ് അംബാനിയുടെ മൊത്ത ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ മൊത്ത ആസ്തി 8.4 ലക്ഷം കോടി രൂപയാണ്. ഒരു വര്‍ഷം കൊണ്ട് 13 ശതമാനം വളര്‍ച്ച. അതേസമയം, ഏഷ്യയുടെ ബില്യണയര്‍ തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമായി. ഷാങ്ഹായ് ആണ് ഒന്നാമതെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ടോപ് ടെന്‍ സമ്പന്നരില്‍ മൂന്നാംസ്ഥാനത്തേക്ക് കുതിച്ച എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാറിന്റെ വരവാണ് ലിസ്റ്റിലെ പ്രധാന സര്‍പ്രൈസ്. ആഗോളതലത്തില്‍ അഞ്ചാമത്തെ സമ്പന്നയായി മാറാനും റോഷ്‌നിക്കു സാധിച്ചു. 3.5 ലക്ഷം കോടി രൂപയാണ് ഈ 43കാരിയുടെ ആസ്തി. ആഗോളതലത്തില്‍ രണ്ടാംസ്ഥാനത്ത് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണ്. 266 ബില്യണ്‍ ഡോളര്‍. മൂന്നാംസ്ഥാനത്ത് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്, 242 ബില്യണ്‍ ഡോളര്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here