കലാപം ഉണ്ടായ നേപ്പാളിൽ സൈന്യത്തെ വിന്യസിച്ചു

Advertisement

കാഠ്മണ്ഡു.കലാപം ഉണ്ടായ നേപ്പാളിൽ സൈന്യത്തെ വിന്യസിച്ചു. കാഠ്മണ്ഡുവിലെ ടിങ്കുനെ,
കൊടേശ്വർ, സിനമംഗല്‍ പ്രദേശങ്ങളിൽ കർഫ്യൂ തുടരുന്നു. സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഓലി അടിയന്തരയോഗം വിളിച്ചു. കഴിഞ്ഞദിവസം ഉണ്ടായ കലാപത്തിൽ മാധ്യമപ്രവർത്തകനടക്കം രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിരവധി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നേപ്പാളിൽ രാജ്യഭരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ഒടുവിൽ കലാപത്തിലേക്ക് എത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here