മ്യാൻമർ,തയ്‌ലൻഡ് ഭൂചലനത്തിൽ മരണം മരണം 694 ആയി

Advertisement

.മ്യാൻമർ,തയ്‌ലൻഡ് ഭൂചലനത്തിൽ മരണം മരണം 694 ആയി. 1,670 പരുക്ക് നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം .മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് .
കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു .മ്യാൻമറിൽ മാത്രം 144 പേർ മരിച്ചെന്ന് സൈന്യം അറിയിച്ചു .മ്യാൻമറിലെ രണ്ടാമത്തെ
നഗരമായ മാൻഡലെ പൂർണമായും തകർന്നടിഞ്ഞു .പട്ടാളഭരണമുള്ള മ്യാൻമറിൽ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പുർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മ്യാൻമറിന്റെ തലസ്ഥാനമായ നായ്‌പിഡോ
ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ
മ്യാൻമറിലേക്ക് അയക്കും .അമേരിക്ക മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തു.ദുരന്തഭൂമിയായ മ്യാൻമറിന് വേണ്ടി പോപ്പ് പ്രാർഥിച്ചു . ലോകോരോഗ്യ സംഘടനയും മ്യാൻമറിന് സഹായമെത്തിക്കും.
.ഇന്നലെ പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ചൈന ,ഇൻഡ്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here