തന്റെ ശബ്ദം മികച്ചതാക്കാന്‍ പാമ്പിന്റെ ബീജം ചേര്‍ത്ത പാനീയം കുടിക്കുന്നത് പതിവാണെന്ന് വെളിപ്പെടുത്തി ഗായിക ജെസീക്ക സിംപ്‌സണ്‍

Advertisement

ശബ്ദം മികച്ചതാക്കാന്‍ പതിവായി കുടിക്കുന്ന പാനീയത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്‌സണ്‍. ഇതുകേട്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വോക്കല്‍ കോഡുകള്‍ മികച്ചതാക്കാന്‍ ‘സ്പേം കോക്ടെയിലുകള്‍’ കുടിക്കാറുണ്ടെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. പാമ്പിന്‍ ബീജമാണ് ഈ കോക്ടെയ്ലിലെ ചേരുവകളിലൊന്ന്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പാമ്പിന്റെ ബീജം അടങ്ങിയ ഒരു ചൈനീസ് ഹെര്‍ബല്‍ കോക്ടെയ്ല്‍ കുടിക്കാറുണ്ടെന്ന് ഗായിക പറഞ്ഞിരിക്കുന്നത്.
‘തേനിനു തുല്യമാണ് ഈ പാനീയത്തിന്റെ സ്വാദ്. ഇത് കുടിക്കുന്നത് ആളുകള്‍ക്ക് മോശമായി തോന്നിയേക്കാം, പക്ഷേ എന്റെ പാട്ട് മികച്ചതാക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. നല്ല ശബ്ദം വേണമെങ്കില്‍ നിങ്ങളും ഈ വിദ്യ പരീക്ഷിക്കൂ. ഈ പാനീയത്തില്‍ പാമ്പിന്‍ ബീജം അടങ്ങിയിരിക്കുന്ന കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു. അതിലെ ചേരുവകള്‍ വായിച്ച സുഹൃത്തുക്കളാണ് അക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഞാന്‍ സ്‌പേം കോക്ടെയിലുകള്‍ കുടിക്കുന്നത് ശരി തന്നെ. എന്നാല്‍ ജീവിതത്തില്‍ ഇന്നുവരെ എനിക്ക് മദ്യത്തോട് ആസക്തി തോന്നിയിട്ടില്ല. മദ്യപിക്കില്ല എന്നത് എനിക്കും കുടുംബത്തിനും വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്’, ജെസീക്ക സിംപ്‌സണ്‍ പറഞ്ഞു.
സിംപ്‌സണ്‍ ഒരു ചെറിയ കുപ്പിയില്‍ നിന്ന് ഒരു പാനീയം കുടിക്കുന്നതും അതിനെപ്പറ്റി മുമ്പിലുള്ളവരോട് വിശദീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് ഒരു ചൈനീസ് ഔഷധമാണെന്നും തന്റെ വോക്കല്‍ കോച്ച് ഇത് കുടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here