തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു.
മതിയായ ഇന്ധനമില്ലാത്തതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന് അനുമതി നേടി തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു.
