കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച്‌ ഡെൻമാർക്ക്

Advertisement

കോപ്പൻഹേഗൻ: ഒമിക്രോൺ തരംഗം യൂറോപ്പിൽ വ്യാപകമായി തുടരുന്നതിനിടെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച്‌ ഡെൻമാർക്ക്.

മാസ്‌ക്, സാമൂഹിക അകലം ഉൾപ്പടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ച്‌ രാജ്യം പൂർണമായും തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്‌റക്‌സൻ അറിയിച്ചു.

സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സർക്കാർ പിൻവലിച്ചു. നിശാ ക്ലബുകളിലുൾപ്പടെ ഇനി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. നിലവിൽ ഡെന്മാർക്കിൽ ഒമിക്രോൺ വ്യാപനം ശക്തമാണ്. എങ്കിലും ജനങ്ങൾക്കെല്ലാം മൂന്ന് ഡോസ് വാക്‌സിൻ നൽകിയെന്നും ഇനി അപകടമില്ലെന്നുമാണ് ഡെന്മാർക്ക് സർക്കാറിന്റെ വാദം. ഇപ്പോഴും 29,000 ലധികം പ്രതിദിന കൊവിഡ് കേസുകളാണ് ഡെന്മാർക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്.