കുഞ്ഞ് ആരാധകനോടൊപ്പം സെൽഫിയെടുത്ത് നടൻ മമ്മൂട്ടി

Advertisement

ദുബായ്: കുഞ്ഞ് ആരാധകനോടൊപ്പം സെൽഫിയെടുത്ത് നടൻ മമ്മൂട്ടി. ദുബായ് എക്‌സ്‌പോയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് രസകരമായ സംഭവം നടന്നത് .
കുസൃതിയോടെ പുഞ്ചിരിച്ച്‌, താരത്തിന്റെ തോളിൽ കയ്യിട്ടു ചേർന്നിരിക്കുന്ന കുട്ടി ആരാധകനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് . അക്കു എന്ന് വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകൻ. അക്ബരാഫ്രാൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പർതാരത്തിന്റെ കൂടെ സെൽഫി എടുക്കാൻ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബർ പങ്കുവച്ചു.