ഒരേ സമയത്ത് ജനിച്ച മൂന്ന് സഹോദരിമാരെ വിവാഹം കഴിച്ച് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് ലുവിസോ. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം.
കോംഗോവില്‍ ഒന്നിലധികം പേരെ പങ്കാളിയാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഒരേ സമയത്ത് ജനിച്ച മൂന്നുസഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ലുവിസോ.
ആദ്യം നതാലിയുമായാണ് ലുവാസോ ഇഷ്ടത്തിലായത്. പിന്നീട് പരിചയപ്പെട്ട നടാഷയും നദെഗെയും തന്നോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് ലുവാസോ പറഞ്ഞു. ജനിച്ചയന്ന് മുതല്‍ തങ്ങള്‍ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുമിച്ചൊരു ദാമ്ബത്യജീവിതം ബുദ്ധിമുട്ടള്ളതല്ലെന്നും സഹോദരിമാര്‍ പറഞ്ഞു.
എന്നാല്‍ ഇതൊന്നും ലുവിസോയുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മകന്‍ മൂന്നു പേരെയും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ലുവിസോയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് സൗത്ത് കിവുവില്‍ സ്ഥിതി ചെയ്യുന്ന കലെഹെയില്‍ വച്ചാണ് വിവാഹം നടന്നത്.
ലുവിസോയുടെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.