പുടിൻ അർബുദബാധിതൻ, നില ഗുരുതരം? പെന്റഗണിന്റെ ഇന്റലിജൻസ് റിപ്പോർട്ട്

Advertisement

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അർബുദം ബാധിച്ച്‌ ഗുരുതരാവസ്ഥയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജൻസ് റിപ്പോർട്ട്.

കുടലിലാണ് അർബുദം ബാധിച്ചതെന്നാണ് റിപ്പോർട്ട്. 69-കാരനായ പുടിൻ പാർക്കിൻസൺസ് രോഗബാധിതനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പുടിന്റെ മുഖം വീർത്തിരിക്കുന്നത് കീമോതെറാപ്പി മൂലമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. താൻ ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് പുടിൻ യുക്രൈൻ ആക്രമിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുടിൻ ചിരിച്ചുകൊണ്ടുള്ള ഏതാനും ചിത്രങ്ങൾ മാത്രമാണ് അടുത്തിടെ പുറത്തുവന്നിട്ടുള്ളതെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.